Koodaranji

അനുമോദന യോഗവും യാത്രയപ്പും നൽകി

കൂടരഞ്ഞി : താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാര്‍ സ്ഥാനത്തു നിന്നും ഡെപ്യൂട്ടി രജിസ്ട്രാര്‍ ആയി കോഴിക്കോട് സഹകരണ പരിശീലന കേന്ദ്രത്തിന്റെ പ്രിന്‍സിപ്പാള്‍ പദവിയിലേക്കെത്തുന്ന ശ്രീമതി ബി സുധക്ക് താമരശ്ശേരി താലൂക്കിലെ സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

താമരശ്ശേരി താലൂക്ക് നിലവില്‍ വന്നതിനു ശേഷം പ്രഥമ അസി.രജിസ്ട്രാര്‍ ആയി ചുമതലയേറ്റ് ഒന്നര വര്‍ഷം താലൂക്കിലെ സഹകാരികള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും മുന്‍പില്‍ സ്തുത്യര്‍ഹ സേവനം അനുഷ്ഠിച്ച ബി സുധക്ക് അര്‍ഹതക്കുള്ള അംഗീകാരമാണ് സ്ഥാനക്കയറ്റം എന്ന് യോഗം അഭിപ്രായപ്പെട്ടു.

കൂടരഞ്ഞി എസ് സി ബി പ്രസിഡന്റ് പി. എം തോമസ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പനങ്ങാട് എസ് സി ബി പ്രസിഡന്റ് ദാമോദര്‍ മാസ്റ്റര്‍ ഉല്‍ഘാടനം ചെയ്തു.

കൊടുവള്ളി സഹകരണ ബാങ്ക് പ്രസിഡണ്ട് ഒ പി റഷീദ്, കെ പി നൗഷാദ് ഓമശ്ശേരി ബാങ്ക് സെക്രട്ടറി എന്നിവര്‍ ഉപഹര സമര്‍പ്പണം നടത്തി. ബാങ്ക് പ്രസിഡണ്ടുമാരായ ജോളി ജോസഫ് തിരുവമ്പാടി, പി സി രവീന്ദ്രന്‍ നരിക്കുനി, അബ്ദുല്‍ കരീം കിഴക്കോത്ത്, ഖാലിദ് വലിയപറമ്പ്, അബ്ദുല്‍ അസീസ്‌ താമരശ്ശേരി , കെ സി വേലായുധന്‍ പുതുപ്പാടി എന്നിവര്‍ സംസാരിച്ചു.
ബി സുധ മറുപടി പ്രസംഗം നടത്തി. പുതുപ്പാടി ബാങ്ക് സെക്രട്ടറി എ. വി മാത്യു സ്വാഗതവും കൂടരഞ്ഞി ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button