Kozhikode

കോഴിക്കോട് ജില്ലയില്‍ നല്‍കിയ ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു; മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നല്‍കിയിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു. അതേസമയം വരും ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് സാധാരണ നിലയെക്കാള്‍ 4.5 ഡിഗ്രിവരെ താപനില കൂടുമെന്ന മുന്നറിയിപ്പാണ് പിന്‍വലിച്ചത്. അതേസമയം, കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ താപനില 2 മുതല്‍ 3 വരെ ഡിഗ്രി കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ തുടരുകയാണ്.

Related Articles

Leave a Reply

Back to top button