Thiruvambady

ലഹരി വിമുക്ത കേരളം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായ സ്കൂൾതല പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വിളക്കാംതോട് സ്കൂളിൽ വച്ച് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.

ലഹരി എന്ന മാരക വിപത്തിനെതിരെ കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിനും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ അവരെ സജ്ജമാക്കുന്നതിനും സഹായിക്കുന്ന ക്ലാസുകൾ ഉദ്ഘാടന സമ്മേളനത്തിൽ നൽകപ്പെട്ടു.

തിരുവമ്പാടി എ എസ് ഐ എ ടി സിന്ധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനീഷ യു. റ്റി എന്നിവർകുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസുകൾ നയിച്ചു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ജോസഫ് താണ്ടാം പറമ്പിൽ അധ്യക്ഷനായ യോഗത്തിൽ തിരുവമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ, വാർഡ് മെമ്പർ ഷൈനി ബെന്നി, പുന്നക്കൽ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോസ് കെ ജെ.യുപി സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ജോൺ, എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ റോയ് ജോസ്, കുന്നമംഗലം ബി ആർ സി കോഡിനേറ്റർ റിഞ്ചു മരിയ, പി ടി പ്രസിഡണ്ടായ ജിന്റോ ജോസഫ്, അധ്യാപകരായ അനിൽ ജോൺ, ഗീതു ജോസ്, അബ്ദുൽ ജബ്ബാർ, ചിപ്പി രാജ് എന്നിവർ ആശംസകൾ നേർന്നു

Related Articles

Leave a Reply

Back to top button