Kerala
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയുള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്; ദര്‍ശനം നിര്‍ത്തിവെച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരിയുള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ്. മുഖ്യപൂജാരി പെരിയനമ്പിക്കും മറ്റ് 12 പേര്‍ക്കുമാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ ഈ മാസം വരെ 15 വരെ ദര്‍ശനം നിര്‍ത്തിവെക്കാന്‍ ഭരണസമിതി തീരുമാനിച്ചു.
നിത്യപൂജകള്‍ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ തന്ത്രി ശരണനെല്ലൂര്‍ സതീശന് നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. ഏറ്റവും കുറവ് ജീവനക്കാരെ നിലനിര്‍ത്തി നിത്യപൂജകള്‍ തുടരാനാണ് തീരുമാനം.
കേരളത്തില്‍ കഴിഞ്ഞദിവസം 5445 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.







