Puthuppady
ചുമട്ടുതൊഴിലാളി കോഡിനേഷന്‍ കമ്മറ്റി നോട്ട് ബുക്ക് വിതരണം ചെയ്തു

അടിവാരം: ചുമട്ടുതൊഴിലാളി കോഡിനേഷന്‍ കമ്മറ്റി അടിവാരം ”പഠനത്തിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി നോട്ട് ബുക്ക് വിതരണം ചെയ്തു. പുറായില്‍ മുഹമ്മദ് ഹാജി(മുന്‍ഷി), ഡോ. എ പി ഹുസൈന്‍മാസ്റ്റര്‍, വി സി ജോസ് പാലിയേറ്റീവ് പുതുപ്പാടി എന്നിവര്‍ ചേര്‍ന്ന് നോട്ട് ബുക്ക് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ടി കെ ഫൈസല്‍ അദ്ധ്യക്ഷത വഹിച്ചു.
200 വിദ്യാര്‍ഥികള്‍ക്കാണ് വിതരണം ചെയ്തത്. അടിവാരത്തെ മത-രാഷ്ട്രീയ-സാംസ്കാരിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കെ മജീദ് ഹാജി(മഹല്‍ പ്രസിഡന്റ്), കെ സസി ഹംസ, ഇ കരീം എരഞ്ഞോണ, ഗിരീഷന്, അബു, മുഹമ്മദ് പുലരി, ഷമീര്‍ വളപ്പില്‍, പി കെ കോയ, സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. ജാഫര്‍ കണലാട് സ്വാഗതവും പി കെ മുസ്ഥഫ നന്ദിയും പറഞ്ഞു.







