Kerala

പത്മപ്രഭാ പുരസ്‌കാരം ശ്രീകുമാരൻ തമ്പിയ്ക്ക്

ഈ വർഷത്തെ പത്മപ്രഭാ പുരസ്‌കാരം കവിയും ഗാന രചയ്താവുമായ ശ്രീകുമാരൻ തമ്പിക്ക്. 75000 രൂപയുമടങ്ങുന്നതാണ് പുരസ്‌കാരം. കവിയും ഗാന രചയ്താവുമായ കെ ജയകുമാർ ചെയർമാനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്ത്, കവിയും ഗാന രചയ്താവുമായ റഫീഖ് അഹമ്മദ് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞടുത്തത്.

ബഹുമുഖ പ്രതിഭ എന്ന വിശേഷണം സാർത്ഥകമാക്കുന്ന സാന്നിധ്യമാണ് ശ്രീകുമാരൻ തമ്പിയുടേത്. പ്രവർത്തിച്ച എല്ലാ മേഖലകളിലും ഒരു പോലെ മാറ്റ് തെളിയിച്ച് പ്രതിഭാശാലി. സാഹിത്യ ലോകത്തും ചലച്ചിത്ര ലോകത്തും ഒരേ പോലെ അതുല്യ സംഭാവനകൾ നൽകിയ വ്യക്തിയെന്നും പുരസ്‌കാര സമിതി വിലയിരുത്തി.

Related Articles

Leave a Reply

Back to top button