സപ്തതി ആഘോഷവും ശ്രേയസ് മേഖലാ സംഗമവും നടത്തി

കോടഞ്ചേരി: ബത്തേരി രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്തായുടെ സപ്തതി ആഘോഷവും ശ്രേയസ് മേഖലാ സംഗമവും തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജോസഫ് മാർ തോമസ് മെത്രാപോലീത്താ അധ്യക്ഷത വഹിച്ചു.
ശ്രേയസിന്റെ നേതൃത്വത്തിൽ നടത്തുന്ന ‘മിത്രം’ കുടുംബ സഹായ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡണ്ട് ബാബു കളത്തൂർ നിർവഹിച്ചു. ‘സമൃദ്ധി’ പദ്ധതിയുടെ ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ‘വിദ്യാജ്യോതി പഠന സഹായ’പദ്ധതി കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു. ‘എന്റെ ഗ്രാമം, ലഹരി വിരുദ്ധ ഗ്രാമം’എന്ന പരിപാടി കോടഞ്ചേരി സബ് ഇൻസ്പെക്ടർ ബെന്നി സിജെ നിർവഹിച്ചു.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിച്ചു ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ബെന്നി എടയത്ത്, ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ചാക്കോ, പ്രോട്ടോ വികാരി ഫാദർ ജോൺ പനച്ചി പറമ്പിൽ, മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണി തോട്ടത്തിൽ, ഫാദർ എബ്രഹാം പുത്തൻ മഠത്തിൽ, മേഖലാ പ്രോഗ്രാം ഓഫീസർ ലിസി റെജി, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ജെറീന, പ്രിൻസ് പുത്തൻകണ്ടം, ഷിബി മനയ്ക്ക് തോട്ടം, ജോസ് കുറൂർ, ഗ്രേസികുട്ടി തുടങ്ങിയവർ സംസാരിച്ചു. വിവിധ കലാപരിപാടികളോടെ നടന്ന സംഗമത്തിൽ ശ്രേയസ് വാർഷിക പതിപ്പിന് പ്രകാശനവും നിർവഹിച്ചു.







