Kodanchery
നെഹ്റു സ്മരണകൾ ഉയർത്തി ശിശുദിനം ആഘോഷിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിലെ പുലിക്കയും അംഗൻവാടിയിലും പി.എച്ച്.സി അംഗൻവാടിയിലും ശിശുദിനം സമുചിതമായി ആഘോഷിച്ചുകൊണ്ട് ശിശുദിന റാലി നടത്തി.
ചടങ്ങിൽ വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ ശിശുദിന സന്ദേശം നൽകി. അംഗൻവാടി വിദ്യാർത്ഥികളും, അംഗൻവാടി വർക്കർമാരും, ഹെൽപ്പർ മാരും, പൊതുപ്രവർത്തകരും, രക്ഷകർത്താക്കളും ചടങ്ങിൽ പങ്കെടുത്തു.







