കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ കോ-ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി വാർഷിക പൊതുയോഗവും പ്രതിഭകളെ ആദരിക്കലും നടത്തി. ജെ.സി.ഐ അവാർഡ് ജേതാവ് ട്രഷറി ഓഫീസർ ഹക്കീം പാറപുറം, വാർഡ് മെമ്പറും സാമൂഹ്യ പ്രവർത്തകനുമായ മജീദ് കൊട്ടുപ്പുറം, സംസ്ഥാന സബ് ജൂനിയർ ഫുട്ബോൾ താരം ആസിഫ് തുവാരിക്കൽ, കേരള കൗമുദി ഏജന്റും പ്രാദേശിക ലേഖകനുമായ ജബ്ബാർ, സംരംഭകൻ മജീദ് പൊറ്റമ്മൽ, പാലിയേറ്റീവ് നെഴ്സ് സലീജ സി.ടി, സഹകാരി മുജീബ് കണ്ണഞ്ചേരി കൊളക്കാടൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സാമൂഹ്യ പ്രവർത്തകൻ സിദ്ദീഖ് പുറായിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡണ്ട് അഡ്വ. സി.ടി അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ കളത്തിൽ മുഹമ്മദ്, ബഷീറുദ്ദീൻ പുതിയോട്ടിൽ, യു.പി മമ്മദ്, രാജുമാസ്റ്റർ, ബാലകൃഷ്ണൻ ചെറുകുന്നത്ത്, സബീന ചാലിൽ, മുംതാസ് ബീഗം, ഷൈലജ പരപ്പിൽ, സെക്രട്ടറി കെ സുരേന്ദ്രൻ, ഡയറക്ടർ അഷ്റഫ് കൊളക്കാടൻ തുടങ്ങിയവർ സംസാരിച്ചു.







