ജി.യു.പി.സ്കൂൾ ചെമ്പുകടവിൽ വായനവാരം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി :ചെമ്പുകടവ് ഗവ. യു. പി സ്കൂൾ ചെമ്പുകടവിൽ വായനവാരത്തിനു തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം വിമല യു. പി സ്കൂൾ അധ്യാപിക അനുപമ ജോസഫ് നിർവഹിച്ചു. വായന ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വായന മരിക്കാതിരിക്കാൻ നമുക്കെന്ത് ചെയ്യാം എന്നതിനെക്കുറിച്ചും സംസാരിച്ചു.
കവിത, പ്രസംഗം തുടങ്ങി കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു. പ്രധാന അധ്യാപകനായ സുരേഷ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ആർ ജി കൺവീനർ ആൻ ട്രീസ സ്വാഗതവും ഫസ്ന എ.പി നന്ദിയും പറഞ്ഞു.
സീനിയർ അസിസ്റ്റന്റ് അനീഷ് കെ എബ്രഹാം ആശംസകൾ നേർന്നു.
ഷീജ എം.പി കുട്ടികൾക്ക് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആസ്വാദനക്കുറിപ്പ്, ക്ലാസ്സ് ലൈബ്രറി വിപുലികരണം, പുസ്തകപ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ഈ ആഴ്ചയിൽ നടക്കുന്നുണ്ട്.അദ്ധ്യാപകരായ അജി എബ്രഹാം, ഐറിൻ സജി , അമൃത ബി, അബ്ദു സമദ്, അനു ജോബിഷ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.






