Kodanchery

റോഡ് ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പതിനേഴാം വാർഡിൽ പഞ്ചമിപ്പടി ചങ്ങാനാനിപ്പടി റോഡ് വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ ഉദ്ഘാടനം ചെയ്തു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി യിൽ ഉൾപ്പെടുത്തി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിലാണ് പ്രദേശത്തെ കർഷകർക്കു ഉപയോഗപ്രദമാകുന്ന ഈ റോഡ് നിർമ്മിച്ചിട്ടുള്ളത്.

ഷാജി വണ്ടനാക്കര, ബിജു ആലപ്പാട്ട്, ജോർജ് അറക്കൽ, ജോസ് പുതിയേടത്ത്, ഷാജി തിരുമലയിൽ, രാജു തെക്കേകരോട്ട്, രമേഷ് പേണ്ടാനത്ത്, ഷൈൻ കുമ്പപ്പള്ളി തുടങ്ങിയവരും തൊഴിലുറപ്പ് പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button