Kodiyathur

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മറ്റി ആശ്വാസ് കുടുംബസഹായധനം നൽകി

കൊടിയത്തൂർ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മറ്റി ആശ്വാസ് കുടുംബസഹായധനം (10 ലക്ഷം രൂപ) നൽകി. പന്നിക്കോട് അങ്ങാടിയിലെ കച്ചവടക്കാരനായിരുന്ന അന്തരിച്ച ലോഹിതാക്ഷന്റെ കുടുംബത്തിനാണ് സഹായംനൽകിയത്. പരിപാടിയുടെ ഭാഗമായി വ്യാപാരിസംഗമവും മുതിർന്ന വ്യാപാരികളെ ആദരിക്കലും നടന്നു. ഏകോപനസമിതി ജില്ലാപ്രസിഡൻറ് പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം നിർവഹിച്ചു.

പന്നിക്കോട് യൂണിറ്റ് പ്രസിഡൻറ് പി.വി. അബ്ദുല്ല അധ്യക്ഷനായി. ആശ്വാസ് കമ്മിറ്റി ചെയർമാൻ എ.വി.എം. കബീർ, കൺവീനർ ജിജി കെ. തോമസ്, റഫീഖ് മാളിക, പി. പ്രേമൻ, ജിൽസ് പെരിഞ്ചേരി, എം.ടി. അസ്‌ലം, ശരീഫ് അമ്പലക്കണ്ടി, ബാബു പൊലുകുന്നത്ത്, യു.പി. മമ്മദ്, രതീഷ് കളക്കുടിക്കുന്ന്, സി. ഹരീഷ്, മജീദ് പുതുക്കുടി, സി. ഫസൽബാബു, അശോകൻ എടപ്പറ്റ, പി.സി. ഷഹീദ്, സി.പി. റഷീദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button