Kodanchery
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒരപ്പുങ്കൽ അംഗനവാടിയിൽ വച്ച് 79ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു .വാർഡ് മെമ്പർ ലിസി ചാക്കോയുടെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി .
അംഗനവാടി വർക്കർ ജിഷ ജോർജ് സ്വാഗതം പറഞ്ഞു. എഎൽ എം എസ് സി അംഗങ്ങളായ ജോസഫ് കുമ്മിണിയിൽ , ജോജോ പള്ളിക്കമഠത്തിൽ, രാമൻകുട്ടി നെരാടിമലയിൽ, സാലി പുളിമൂട്ടിൽ ,ജിജിൻ പുതിയെടത്ത് , എന്നിവർ ആശംസകളർപ്പിച്ചു.സൗമ്യ കെ എസ് നന്ദി പറഞ്ഞു. കുട്ടികൾക്ക് മധുരപലഹാരം നൽകിക്കൊണ്ട് ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു.






