Mukkam
നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഗാന്ധി സ്‌ക്വയര്‍ ഉദ്ഘാടനം ചെയ്തു

മുക്കം: നീലേശ്വരം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച ഗാന്ധി സ്‌ക്വയര്‍ ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാഛാദനവും വനം വകുപ്പുമന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. എന്‍.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാര്‍ഥികളും നാട്ടുകാരും,പൂര്‍വാധ്യാപകരും ചേർന്നാണ്സ്‌കൂളില്‍ ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലം വൃത്തിയാക്കി ഗാന്ധി സ്‌ക്വയര്‍ നിര്‍മിച്ചത്.
ലിന്റോ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുക്കം മുനിസിപ്പല്‍ ചെയര്‍മാര്‍ പി.ടി ബാബു, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ചാന്ദ്‌നി, പ്രിന്‍സിപ്പല്‍ വി.കെ പ്രസാദ്, എന്‍.എസ്.എസ് ജില്ലാ കോ-ഓഡിനേറ്റര്‍ എം.കെ ഫൈസല്‍, പി.ടി.എ പ്രസിഡന്റ് എം.കെ യാസര്‍, വിദ്യാര്‍ഥികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.







