Koodaranji

തൊഴിലിൻ്റെ മഹത്വമറിയാൻ അറിയാൻ എൻഎസ്എസ് വളണ്ടിയർമാർ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം

കൂടരഞ്ഞി :ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായ് എന്ന പ്രമേയത്തെ അസ്പദമാക്കി നടന്നുവരുന്ന നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി കൊടിയത്തൂർ പി ടി എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് വളണ്ടിയർമാർ തൊഴിലിന്റെ മഹത്വം അറിയാൻ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം കയ്യാല നിർമ്മിച്ചു.

വിദ്യാർത്ഥികൾക്ക് അധ്വാനത്തിൻ്റെ മഹത്വം അനുഭവത്തിലൂടെ മനസ്സിലാക്കി കൊടുക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്ക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലിം, കെ.സി ലുഖ്മാൻ, സെബാസ്റ്റ്യൻ സി, തൊഴിലാളികളായ ദിവ്യ, ബിന്ദു, വളണ്ടിയർമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button