തിരുവമ്പാടിയിൽ ഇന്ന് 34 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് ഇന്ന് 34 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ;
വാർഡ് 8,17 എന്നിവയിൽ ഓരോ വ്യക്തികൾ വീതം
വാർഡ് 3,10 എന്നിവയിൽ 2 പേർ വീതം
വാർഡ് 1,2,13,16 എന്നിവയിൽ 3 പേർ വീതം
വാർഡ് 11ൽ 4 പേർ
വാർഡ് 12ൽ 5 പേർ
വാർഡ് 9ൽ 6 പേർ
തിരുവമ്പാടിയിൽ ഇന്ന് 61 പേർക്ക് ആന്റിജൻ ടെസ്റ്റും 21 പേർക്ക് ആർ ടി പി സി ആർ ടെസ്റ്റും നടത്തി. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിൽ മുക്കം, കാരശ്ശേരി എന്നിവിടങ്ങളിലെ ഓരോ വ്യക്തികൾ വീതവും തിരുവമ്പാടിയിൽ നിന്നുള്ള 15 പേരും ഉൾപ്പെടെ ആകെ 17 പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്തു. 34 പേരിൽ ശേഷിക്കുന്ന 19 പേർ സ്വകാര്യ ലാബുകളിൽ പരിശോധന നടത്തിയവരാണ്.
തിരുവമ്പാടി പഞ്ചായത്ത് പരിധിയിൽ ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. മൂന്നാം വാർഡ് സ്വദേശിയായ 56 വയസ്സുള്ള പുരുഷനും പതിമൂന്നാം വാർഡ് സ്വദേശിയായ 63 വയസ്സുള്ള പുരുഷനുമാണ് ഇന്ന് മരണമടഞ്ഞത്. രണ്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണപ്പെട്ടത്. ഇതിൽ മൂന്നാം വാർഡ് സ്വദേശി 1/5/21ന് നടത്തിയ ആന്റിജൻ റിപീറ്റ് ടെസ്റ്റിൽ നെഗറ്റീവ് ആയിരുന്നു. ഇന്ന് തിരുവമ്പാടിയിൽ വാക്സിനേഷൻ ഉണ്ടായിരുന്നില്ല. നാളത്തേക്കുള്ള വാക്സിനും എത്തിയിട്ടില്ലാത്തതിനാൽ വാക്സിനേഷൻ സംബന്ധിച്ച അന്തിമ വിവരങ്ങൾ ലഭ്യമല്ല.







