Koodaranji
കൂടരഞ്ഞിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

കൂടരഞ്ഞി: തിരുവമ്പാടി നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെയും നീതി ലാബ് ആൻഡ് പോളിക്ലിനിക്കിന്റെയും നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.എം തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പള്ളിക്കലാത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, സോളമൻ മഴുവഞ്ചേരി, ബിജു മുണ്ടക്കൽ, സോമനാഥൻ കുട്ടത്ത്, സോമൻ ഒറ്റപ്ലാക്കൽ, അബ്ദുറഹ്മാൻ കുഴിയിൽ, സജി പെണ്ണാപറമ്പിൽ, മോളി വർക്കി, ഷീബ നെച്ചിക്കാട്ടിൽ, ബിന്ദു നാവള്ളിൽ തുടങ്ങിയവർ സംസാരിച്ചു.







