Mukkam
കുറ്റിപ്പാല- ചേന്ദമംഗല്ലൂർ റോഡ് ഡ്രൈനേജ് പൊളിഞ്ഞു വീണ പ്രവർത്തിയിൽ; ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണ ചോദിക്കും; നഗരസഭ ചെയർമാൻ

മുക്കം: മുക്കം നഗരസഭയിൽ റീ ബിൽഡ് കേരള ഇനിഷ്യേറ്റിവ് ഫണ്ട് മുഖേന നടപ്പിലാക്കുന്ന കുറ്റിപ്പാല – ചേന്ദമംഗല്ലൂർ റോഡിൽ പ്രവർത്തിയാരംഭിച്ച ഡ്രൈനേജിൻ്റെ കുറ്റിപാല കൾവെർട്ടിനടുത്തുള്ള ഡ്രൈനേജിൻ്റെ പാർശ്വഭിത്തി 7 മീറ്ററോളം നിളത്തിൽ തകർന്നതായി നേരിട്ടുള്ള പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുണ്ട്.
ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് വിശദീകരണ ചോദിക്കുകയും, തുടർ നടപടി സ്വീകരിക്കാനും അവിശ്യപ്പെട്ടതായി നഗരസഭ ചെയർമാൻ അറിയിച്ചു






