ജനപ്രതിനിധികളുടെ വീട്ടിലെ പോഷകത്തോട്ടം

തിരുവമ്പാടി : കാർഷിക വികസന കർഷക ക്ഷേമവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ ഭാഗമായുള്ള ജനപ്രതിനിധികളുടെ വീട്ടിലെ പോഷകത്തോട്ടത്തിന്റെ തുടക്കം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി ടി അഗസ്റ്റിന്റെ വീട്ടിൽ പച്ചക്കറി തൈകൾ നട്ടുകൊണ്ട് നിർവഹിച്ചു .
നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന ആപത്‌വാക്യത്തോടെ വിഷരഹിത പച്ചക്കറി എല്ലാ വീടുകളിലും ഉത്പാദിപ്പിക്കുക എന്നത് ജീവനി പദ്ധതിയുടെ ലക്ഷ്യമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത വിനോദ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ ആർ ഗോപാലൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുഹ്റ മുസ്തഫ,ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി കൊന്നക്കൽ, മെമ്പർമാരായ സബിത സുബ്രമണ്യൻ, ഗീത പ്രശാന്ത് ,വിൽസൺ ടി മാത്യു , റോബർട്ട് എൻ എസ് , കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, കാർഷിക വികസന സമിതി അംഗങ്ങൾ കൃഷി ഓഫീസർ രാജശ്രീ, കൃഷി അസ്സിസ്റ്റന്റുമാരായ റുഖിയ, ബീന എന്നിവർ പരിപാടിയിൽ പങ്കെടുത്തു.







