Thiruvambady
കടുത്ത വേനലിലും പൈപ്പ് പൊട്ടി തിരുവമ്പാടിയിൽ കുടിവെള്ളം പാഴാകുന്നു

തിരുവമ്പാടി: കേരളത്തിലുടനീളം കടുത്ത ജലക്ഷാമം നേരിടുമ്പോളും വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി കുടിവെള്ളം പാഴാകുന്നു. തിരുവമ്പാടി മറിയപ്പുറം റോഡിലും മറിയപ്പുറം അങ്കണവാടി റോഡിലുമാണ് പൈപ്പുകൾ പൊട്ടിയത്. പൈപ്പുകൾ പൊട്ടിയ വിവരം ഒട്ടേറെതവണ അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
വേനൽ കടുത്ത് രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന സാഹചര്യത്തിൽ പഞ്ചായത്ത് ലോറികളിൽ പലയിടങ്ങളിലും കുടിവെള്ളം വിതരണം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വാട്ടർ അതോറിറ്റിയുടെ ഈ അനാസ്ഥ.







