India

എളുപ്പത്തിൽ ലോൺ വാഗ്ദാനം ചെയ്തു തട്ടിപ്പുകൾ കൂടുന്നു; ആർ.ബി.ഐ

ന്യൂഡൽഹി: എളുപ്പത്തിൽ വായ്പ ലഭ്യമാക്കാമെന്നു വാഗ്ദാനം ചെയ്തു ഡിജിറ്റൽ,
മൊബൈൽ സംവിധാനങ്ങളിലുടെ തട്ടിപ്പു നടക്കുന്നുണ്ട്ന്നു റിസർവ് ബാങ്ക് വ്യക്തമാക്കി. ഉയർന്ന പലിശ, രഹസ്യ നിരക്കുകൾ, അംഗീകൃതമല്ലാത്ത തിരിച്ചുവാങ്ങൽ രീതികൾ തുടങ്ങിയവയെക്കുറിച്ചും റിസർവ് ബാങ്കിനുറിപ്പോർട്ട് ലഭിച്ചിട്ടുണ്ട്.

പൊതുജനത്തിനു വായ്പ്പനൽകാൻ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ
നിയമപ്രകാരം നിയന്ത്രണമുള്ള
സ്ഥാപനങ്ങൾക്കുമാണ് അനുമതിയുള്ളത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വായ്പ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുടെ പശ്ചാത്തലം വിശ്വസിനീയമെന്ന് ഉറപ്പാക്കണം. ഏതു ബാങ്ക് അല്ലെങ്കിൽ ധനകാര്യ സ്ഥാപനത്തിന്റെ വായ്പയാണ് വാഗ്ദാനം ചെയ്യുന്ന തെന്ന് ആദ്യം തന്നെ വെളിപ്പെടുത്തണമെന്നും നിർദേശമുണ്ട്.


വ്യാജ ഇടപാടുകാർക്കു വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകി, തട്ടിപ്പ് നടത്തുന്നവർക്കെതിരെ ഓൺലൈൻ വഴിയായി പരാതി നൽകാം:

Related Articles

Leave a Reply

Back to top button