Kerala

നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ഇന്ന് കുറ്റം ചുമത്തും; ദിലീപ് അടക്കമുള്ള പ്രതികള്‍ ഹാജരാവണമെന്ന് കോടതി

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ ഇന്ന് കുറ്റം ചുമത്തും. അതുകൊണ്ട് തന്നെ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണം. പ്രതികളെ കോടതി ഇന്ന് കുറ്റപത്രം വായിപ്പിച്ചു കേള്‍പ്പിക്കും. ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരാവണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസ് വ്യക്തമാക്കിയത്.

നിലവില്‍ ഈ കേസില്‍ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജേഷ്, സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന്‍ ദിലീപ്, സനല്‍കുമാര്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍

Related Articles

Leave a Reply

Back to top button