സ്നേഹത്തിൻ്റെയും സമാധാനത്തിൻ്റെയും സന്ദേശവുമായി സ്കൗട്ട്സ് & ഗൈഡ്സും എൻ.എസ്.എസ് വിദ്യാർത്ഥികളും ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്കൗട്ട്സ് & ഗൈഡ്സ്, നാഷണൽ സർവീസ് സ്കീമിൻ്റെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഊഷ്മള തുടക്കം. സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനായി സ്കൂളിൽ ക്രിസ്മസ് ട്രീ, പുൽക്കൂട്, നക്ഷത്രം എന്നിവ ഒരുങ്ങി.
സഹജീവികളെ ചേർത്ത് പിടിക്കുന്നതിന്റെ ഭാഗമായി ‘സ്നേഹസ്പർശം’ എന്ന പേരിൽ മെഡിക്കൽ കോളേജിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ‘പൊതിച്ചോറ്’ വിതരണം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും വീടുകളിൽ നിന്നും സ്നേഹവും കരുതലും ചേർത്ത് വൃത്തിയായ വാഴയിലയിൽ പൊതിഞ്ഞ 204 പൊതിച്ചോറുകൾ തയ്യാറാക്കി വിതരണം ചെയ്തു.
ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിജോയി തോമസ് വിദ്യാർത്ഥികൾ ഒരുക്കിയ ക്രിസ്മസ് സമ്മാനം ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി സജി ജെ. കരോട്ട് വിദ്യാർത്ഥികളെ അഭിനന്ദിച്ചു ആശംസകൾ നേർന്നു.
പരിപാടിക്ക് സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് അംഗങ്ങളായ ചന്ദ്രു പ്രഭു, അശ്വിൻ സുരേഷ്, അലൻ സി വർഗ്ഗീസ്, ആൽബർട്ട് സുനോയി, അലൻ ബിനോയി, ആൽബിൻ സെബാസ്റ്റ്യൻ, ജോസഫ് സുനിൽദേവ്, ലിബിൻ തോമസ് ബിജു, അലൻ ഷിജോ, ഡോൺ ജിൻസൺ, ജെഫ്രി ബിജു, അൻസ മോൾ മാത്യു, ആഗ്നസ് ജോസഫ്,നിയ സിബി, ബെനിൽ മനേഷ്, ജിയ മരിയ ജെയ്സൺ എന്നിവർ നേതൃത്വം നൽകി.
സ്കൗട്ട് മാസ്റ്റർ ഷീൻ പി. ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു എന്നിവരുടെ നേതൃത്തിൽ പരിപാടികൾ സമ്പന്നമായി നടന്നു