Mukkam

കാ​ര​ശേ​രിയിലെ നീ​ർ​നാ​യ ശ​ല്യ​ത്തി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടിയായി

മു​ക്കം: ക​ഴി​ഞ്ഞ ദി​വ​സം നീ​ർ​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ കാ​ര​ശേ​രി തി​രു​വാ​ലൂ​ർ ഇ​ല്ല​ത്ത് ശ്രീ​കു​മാ​ർ, ശ്രീ​ന​ന്ദ എ​ന്നി​വ​രു​ടെ​യും കൊ​ടി​യ​ത്തൂ​ർ കാ​രാ​ട്ട് പാ​ത്തു​മ്മ, ക​രു​വാ​ൻ​തൊ​ടി​ക ഖ​ദീ​ജ എ​ന്നി​വ​രു​ടെ വീ​ടു​ക​ളും എ​ന്‍റെ സ്വ​ന്തം ഇ​രു​വ​ഞ്ഞി കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ദ​ർ​ശി​ച്ചു.

കാ​ര​ശേ​രി അ​ടി​തൃ​ക്കോ​വി​ൽ ക​ട​വി​ലും ക​ക്കാ​ട് മാ​ളി​യേ​ക്ക​ൽ ക​ട​വി​ലും കൊ​ടി​യ​ത്തൂ​ർ കാ​രാ​ട്ട് ക​ട​വി​ലും കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ​ക്ക് താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​യി വ​ല ഉ​പ​യോ​ഗി​ച്ച് സം​ര​ക്ഷ​ണ​വ​ല​യം നി​ർ​മി​ക്കാ​നും നീ​ർ​നാ​യ ശ​ല്യ​ത്തി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മേ​ധാ​വി​ക​ൾ, ജി​ല്ലാ ഭ​ര​ണ​കൂ​ടം, വ​നം​വ​കു​പ്പ് എ​ന്നി​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും തീ​രു​മാ​നി​ച്ചു.

ഇ​ര​ക​ളു​ടെ വീ​ടു​ക​ളും ക​ട​വു​ക​ളും കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​മി​ന എ​ട​ത്തി​ൽ, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് അം​ഗം ടി.​കെ. അ​ബൂ​ബ​ക്ക​ർ, എ​ന്‍റെ സ്വ​ന്തം ഇ​രു​വ​ഞ്ഞി കൂ​ട്ടാ​യ്മ ചെ​യ​ർ​മാ​ൻ പി.​കെ.​സി. മു​ഹ​മ്മ​ദ്, ക​ൺ​വീ​ന​ർ കെ.​ടി. അ​ബ്ദു​ൾ നാ​സ​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ബ​ക്ക​ർ ക​ള​ർ ബ​ലൂ​ൺ, മു​സ്ത​ഫ ചേ​ന്ദ​മം​ഗ​ല്ലൂ​ർ, എ​ൻ. ശ​ശി​കു​മാ​ർ, അ​ബ്ദു ക​ക്കാ​ട്, ടി. ​മ​ധു​സൂ​ദ​ന​ൻ, മു​ജീ​ബ് കാ​രാ​ട്ട്, ടി.​പി. അ​ബൂ​ബ​ക്ക​ർ, പി. ​ര​ജീ​ഷ്, എ​ൻ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, പി.​കെ. റ​ഹ്മ​ത്തു​ള്ള, എ​ൻ.​പി. സ​ലീം എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലെ നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു

Related Articles

Leave a Reply

Back to top button