Thiruvambady
തിരുവമ്പാടി കേരളോത്സവത്തിന് തുടക്കം
തിരുവമ്പാടി: സംസ്ഥാന യുവജന ക്ഷേമ ബോർഡും തിരുവമ്പാടി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. ആദ്യ മത്സരമായ അത്‌ലറ്റിക്സ് മത്സരങ്ങൾ പുല്ലൂരാംപാറ സ്കൂൾ ഗ്രൗണ്ടിൽ ജൈത്രഘോഷത്തോടെ ആരംഭിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. എ. അബ്ദുറഹിമാൻ അധ്യക്ഷനായി. ചടങ്ങിൽ വാർഡ് മെമ്പർ രാധാമണി, യൂത്ത് കോ-ഓർഡിനേറ്റർ അരുൺ എസ്. കെ, സ്പോർട്സ് അധ്യാപകൻ കുര്യൻ ടി. ടി എന്നിവരും പ്രസംഗിച്ചു.