Anakkampoyil

ആനക്കാംപൊയിൽ: പ്രഭാത ഭക്ഷണം പദ്ധതിക്ക് തുടക്കമായി

ആനക്കാംപൊയിൽ: 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി ഗ്രാമപഞ്ചായത്ത് എൽ.പി സ്കൂളുകളിൽ പ്രഭാത ഭക്ഷണം പദ്ധതിക്ക് ആനക്കാംപൊയിൽ ഗവ. എൽ.പി. സ്‌കൂളിൽ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്ത ഈ പരിപാടിയിൽ വൈസ് പ്രസിഡൻറ് അബ്ദുൾ റഹ്മാൻ കെ.എ. അദ്ധ്യക്ഷത വഹിച്ചു.

പദ്ധതിയുടെ ഭാഗമായി, സ്‌കൂളിലെത്തുന്ന കുട്ടികൾക്ക് വെള്ളപ്പം, നൂൽപ്പുട്ട്, ഉപ്പുമാവ്, പുട്ട്, വ്യത്യസ്ത കറികൾ, ചായ തുടങ്ങിയവ പ്രഭാത ഭക്ഷണമായി നൽകുന്നു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ റംല ചോലക്കൽ, ലിസി മാളിയേക്കൽ, വാർഡ് മെമ്പർമാരായ മഞ്ജു ഷിബിൻ, ബേബി കെ.എം, രാജു അമ്പലത്തിങ്കൽ, സ്കൂൾ പ്രധാനാധ്യാപിക സൈനബ ടി.പി., പി.ടി.എ. വൈസ് പ്രസിഡന്റ് അരുൺ ബാലകൃഷ്ണൻ, അധ്യാപക പ്രതിനിധികൾ സിറിൽ ജോർജ്, രേഷ്മ കെ.റ്റി. തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button