Thiruvambady

തിരുവമ്പാടി: തെരുവു നായ്ക്കളുടെ ആക്രമണം രൂക്ഷം; നടപടി വേണമെന്ന് വ്യാപാരികൾ, തൊഴിലാളികൾ

തിരുവമ്പാടി :തിരുവമ്പാടി ടൗണിൽ തെരുവു നായ്ക്കളുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്.ടൗൺ, ബസ് സ്റ്റാൻഡ്, റോഡുകൾ, നിർമാണങ്ങളിലായുള്ള കെട്ടിടങ്ങൾ, കളിസ്ഥലം, ഉപയോഗിക്കാത്ത ഷോപ്പിംഗ് കോംപ്ലക്സുകൾ തുടങ്ങിയിടങ്ങളിൽ പലയിടങ്ങളിലും നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം, ടൗണിൽ ഹരിതകർമസേനയിലെ തൊഴിലാളിയെ തെരുവു നായ ആക്രമിച്ചു. പുലർച്ചെ പള്ളികളിലേക്കും പോകുന്നവരും ഇത്തരം ആക്രമണങ്ങൾക്ക് ഇരയാവുകയും ചെയ്തു.

ബസ് സ്റ്റാൻഡുകൾ, റോഡുകൾ, കടകളിലെ വിശ്രമസ്ഥലങ്ങൾ, കുട്ടികൾ കളിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് അധികം നായ്ക്കളെ കാണപ്പെടുന്നത്. ബൈക്ക് യാത്രക്കാരുടെ മുന്നിൽ നായ്ക്കൾ ചാടിയപ്പോഴും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്. മാലിന്യം പലയിടത്തും തള്ളിയതിനാൽ നായ്ക്കളുടെ എണ്ണത്തിൽ വർധനവ് സംഭവിച്ചതെന്നും വ്യാപാരികളും തൊഴിലാളികളും പരാതി ഉയർത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button