Thiruvambady
തിരുവമ്പാടിയിൽ എയ്ഡ്സ് ബോധവൽക്കരണ കലാജാഥക്ക് സ്വീകരണം
തിരുവമ്പാടി: ജില്ലാ ആരോഗ്യവകുപ്പിന്റെയും കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ എയ്ഡ്സ് ബോധവൽക്കരണ കലാജാഥ സംഘടിപ്പിച്ചു. കലാജാഥക്ക് തിരുവമ്പാടി അൽഫോൺസ കോളേജിൽ സ്വീകരണം നൽകി.
വയനാട് നാട്ടുകൂട്ടം അവതരിപ്പിച്ച ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന കുറവരശ്കളി നാടൻ കലാരൂപം കോളേജിൽ പ്രദർശിപ്പിച്ചു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ചാക്കോ കളപ്പറമ്പിൽ, ലക്ച്ചറർ പി എം മത്തായി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ബി ശ്രീജിത്ത്, കെ ഷാജു, മുഹമ്മദ് മുസ്തഫ ഖാൻ, ഡി ഷാജു എന്നിവർ പങ്കെടുത്തു.