Thiruvambady
തിരുവമ്പാടിയിൽ പോത്തുക്കുട്ടി വിതരണം പദ്ധതി ആരംഭിച്ചു
തിരുവമ്പാടി:തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പോത്തുക്കുട്ടി വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ ഉദ്ഘാടനം ചെയ്ത ഈ പദ്ധതിയിൽ ഓരോ വാർഡിലും അഞ്ച് വീതം ഇണഭോക്താക്കൾക്ക് പോത്തുക്കുട്ടികൾ നൽകുവാൻ തുടങ്ങി.
പദ്ധതിക്ക് 6,80,000 രൂപയുടെ തുക ഗ്രാമപഞ്ചായത്ത് അനുവദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. എ. അബ്ദു റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ, മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, രാധമണി, ഡോ. ലിറ്റി, പ്രിയ സിനു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.