Kodiyathur
ചാത്തപറമ്പ് അംഗനവാടി എ.എൽ.എം.സി അംഗം എൻ.കെ. ഷമീർ സ്പോൺസർ ചെയ്ത അവശ്യസാധനങ്ങളും അടുക്കള പാത്രങ്ങളും കൈമാറ്റം ചെയ്തു
കൊടിയത്തൂർ:കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന്റെ പതിനാറാം വാർഡ് ചാത്തപറമ്പ് അംഗനവാടിയിലേക്ക്, ആഴ്ചയിലെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പോഷകാഹാരങ്ങൾ നൽകുന്നതിനായി, എ.എൽ.എം.സി അംഗം എൻ.കെ. ഷമീർ സ്പോൺസർ ചെയ്ത അവശ്യസാധനങ്ങളും അടുക്കള പാത്രങ്ങളും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ സമ്മാനമായി നൽകി.
ചടങ്ങിൽ എ.എൽ.എം.സി അംഗം സുഹൈർ, സിതാരടീച്ചർ, എൻ.കെ. റഹീസ് ചേപ്പാലി, ടി പൈതൽ എന്നിവർ പങ്കെടുത്തു.