കോടഞ്ചേരിയിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു
കോടഞ്ചേരി: ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ്, നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്) വിദ്യാർത്ഥികൾ സംയുക്തമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ വിജയോയ് തോമസ് ഫ്ലാഗ് ഓഫ് ചെയ്ത് റാലിക്ക് തുടക്കം കുറിച്ചു.
കോടഞ്ചേരി അങ്ങാടിയിലൂടെ നടന്ന റാലിയിൽ സെ നോ ടു ഡ്രഗ്സ് സന്ദേശം പ്രചരിപ്പിച്ച് നോട്ടീസുകൾ വിതരണം ചെയ്തു. രാസ ലഹരിയുടെ ആഘാതങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ടാബ്ലോ അവതരിപ്പിച്ചു.
ലഹരിക്കെതിരെ സംസ്ഥാന പോലീസ് വകുപ്പിന്റെ യോദ്ധാവ്- 9995966666 എന്ന സംരംഭത്തെക്കുറിച്ച് പ്രചാരണം നടത്തുകയും വിദ്യാർത്ഥികൾക്ക് മുൻകരുതലുകൾ പഠിപ്പിക്കുകയും ചെയ്തു. യുവതലമുറയുടെ ആരോഗ്യവും സമൂഹത്തിന്റെ പുരോഗതിയും സംരക്ഷിക്കുന്നതിനായി ലഹരിക്കെതിരെ വ്യക്തവും ശക്തവുമായ നിലപാട് ആവശ്യമാണെന്ന് പരിപാടിയിൽ എടുത്തുപറഞ്ഞു.
2024 ലെ ലഹരി വിരുദ്ധ സന്ദേശമായ “കാര്യങ്ങൾ വ്യക്തം; പ്രതിരോധത്തിൽ ഊന്നുക” പ്രചാരണത്തിലൂടെ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകിയതായും അറിയിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഖിൽ ടോം മാത്യു, സ്കൗട്ട് മാസ്റ്റർ ഷീൻ പി. ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർക്ക് പുറമെ സ്കൗട്ട്സ് & ഗൈഡ്സ്, എൻ.എസ്.എസ് ലീഡർമാർ ആയ ചന്ദ്രു പ്രഭു, അൻസ മോൾ മാത്യു, ഡോൺ ജിൻസൺ, നിയ സിബി, അലൻ ഷിജോ, അനഘ എ.എസ്, അനാമിക എ.എസ്, ബെനിൽ മനേഷ്, ജിയ മരിയ ജെയ്സൺ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.