Nellipoyil

മാതാപിതാക്കളുമായുള്ള ദൃഢബന്ധം കുട്ടികളെ നേർവഴിയിൽ നയിക്കും: ഫിലിപ്പ് മമ്പാട്

നെല്ലിപ്പൊയിൽ: നെല്ലിപ്പൊയിൽ സെൻറ് ജോൺസ് ഹൈസ്കൂളിൽ സ്കൂൾ ജാഗ്രത സമിതിയുടെയും വ്യക്തിത്വ വികസന ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും സിവിൽ പോലീസ് ഓഫീസറുമായ ഫിലിപ്പ് മമ്പാട് ക്ലാസുകൾക്ക് നേതൃത്വം നൽകി.

ലഹരിയുടെ പിടിയിൽ ലോകം മുങ്ങിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് അറിവും തിരിച്ചറിവും വളർത്തേണ്ടത് അത്യാവശ്യമാണ്. ഗുരുവിന്റെ ശിക്ഷണത്തിൽ രൂപപ്പെടുന്ന ശിഷ്യന്മാർ ജീവിതത്തിൽ മികച്ചവരായി മാറുമെന്ന് ഫിലിപ്പ് മമ്പാട് പറഞ്ഞു. മാതാപിതാക്കളുമായുള്ള ദൃഢബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സ്നേഹപൂർവ്വം ഉപദേശിച്ച അദ്ദേഹം അമ്മയുമായുള്ള പൊക്കിൾക്കൊടിബന്ധം ഒരിക്കലും മറക്കരുതെന്നും ഓർമ്മപ്പെടുത്തി.

കൗമാര മനസുകൾ മനസ്സിലാക്കി ഹൃദയം കീഴടക്കിയ ഫിലിപ്പ് മമ്പാടിന്റെ ക്ലാസ് കുട്ടികൾ ആവേശത്തോടെ ശ്രവിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ഷില്ലി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. പി.ടിഎ പ്രസിഡൻ്റ് വിൽസൺ തറപ്പേൽ, സിസ്റ്റർ സ്വപ്ന തോമസ്, സിസ്റ്റർ അന്നമ്മ കെ. ടി, ജോസഫ് കുര്യൻ, ആൽബിൻ ജോസഫ്, ജിൽന വിനോദ് എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button