Nellipoyil

ഇൻസ്പെയർ അവാർഡിന്റെ തിളക്കത്തിൽ മഞ്ഞുവയൽ വിമല യു.പി. സ്കൂൾ

നെല്ലിപ്പൊയിൽ: കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുകയും നൂതന ശാസ്ത്ര പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡിന് മഞ്ഞുവയൽ വിമല യു.പി. സ്കൂളിലെ വിദ്യാർത്ഥി ജോഹാൻ ജസ്റ്റിൻ അർഹനായി.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിദ്യാലയങ്ങളിൽ നിന്ന് ഈ വർഷം ഇൻസ്പെയർ അവാർഡ് ലഭിച്ച ഏക വിദ്യാലയം എന്ന നേട്ടം മഞ്ഞുവയൽ വിമല യു.പി. സ്കൂൾ സ്വന്തമാക്കി. ഇൻസ്പെയർ അവാർഡിലൂടെ വിദ്യാർത്ഥിക്ക് 10,000 രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്.

കൂരോട്ടുപാറ കേഴപ്ലാക്കൽ ജസ്റ്റിൻ–അനീറ്റ ദമ്പതികളുടെ മകനാണ് ജോഹാൻ ജസ്റ്റിൻ. അഭിമാനകരമായ ഈ നേട്ടം കൈവരിച്ച വിദ്യാർത്ഥിയെ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പി.ടി.എയും ചേർന്ന് അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button