Kodanchery
സുധാര സ്വാശ്രയസംഘത്തിന്റെ ഞാറുനടീൽ ഉത്സവം സംഘടിപ്പിച്ചു
കോടഞ്ചേരി: കോടഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന സുധാര സ്വാശ്രയസംഘത്തിന്റെ ഞാറുനടീൽ ഉത്സവം തെയ്യപ്പാറ വെള്ളുവയലിൽ നടത്തപ്പെട്ടു. ബാങ്ക് പ്രസിഡന്റ് ഷിബു പുതിയേടത്ത് ഉത്സവം ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ റസീന സുബൈർ, ബാങ്ക് എസ്‌എച്ച്‌ജി അംഗങ്ങൾ, സെക്രട്ടറി വിപിൻ ലാൽ, മറ്റ് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.