Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി: സോളാർ ഫെൻസിംഗ്
കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങൾ സംരക്ഷിക്കുന്നതിന് സോളാർ ഫെൻസിങ് ഏർപ്പെടുത്താൻ 50% സബ്സിഡി നൽകും. ഇതുമായി ബന്ധപ്പെട്ട കർഷകരുടെ യോഗം നവംബർ 29-ാം തീയതി വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കോടഞ്ചേരി കൃഷിഭവൻ ഹാളിൽ സംഘടിപ്പിക്കുന്നു.
സോളാർ ഫെൻസിങ് സ്ഥാപിക്കാൻ താല്പര്യമുള്ള കർഷകർ നിർബന്ധമായും യോഗത്തിൽ പങ്കെടുക്കണമെന്ന് കോടഞ്ചേരി കൃഷിഭവൻ കൃഷി ഓഫീസർ അഭ്യർത്ഥിച്ചു.