Thottumukkam

തോട്ടുമുക്കം ഗവ.യു.പി സ്കൂൾ അമ്പതാം വാർഷികാഘോഷ അവലോകനയോഗം ചേർന്നു

തോട്ടുമുക്കം: സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന തോട്ടുമുക്കം ഗവൺമെന്റ് യു.പി സ്കൂൾ വാർഷിക പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി വാർഡ് മെമ്പർമാരായ ദിവ്യ ഷിബു, സിജി കുറ്റിക്കൊമ്പിൽ എന്നിവർ രക്ഷാധികാരികളായ സ്വാഗത സംഘത്തിന്റെ പ്രഥമ അവലോകനയോഗം പി.ടി.എ പ്രസിഡന്റ് വൈ.പി അഷ്റഫിന്റെ അധ്യക്ഷതയിൽ ചേർന്നു. മുൻ പ്രധാന അധ്യാപകരായ അബ്ദുൽ അസീസ്, മുഹമ്മദ്, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, മുൻ പി.ടി.എ പ്രസിഡന്റുമാരായ അബു, ജോൺസൺ തുടങ്ങിയവർ സംസാരിച്ചു.

വാർഷികത്തോടനുബന്ധിച്ച് സ്കൂളിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ഡോക്യുമെന്ററി, വാർഷിക സപ്ലിമെന്റ് എന്നിവ പുറത്തിറക്കാൻ യോഗം തീരുമാനിച്ചു. മാർച്ച് 3 വെള്ളിയാഴ്ച കെ.എം.സി.ടി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്, പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം എന്നിവ നടത്താനും തീരുമാനമായി

Related Articles

Leave a Reply

Back to top button