Thiruvambady

ഫിലമെന്റ് രഹിത കേരളം; എൽ ഇ ഡി ബൾബ് വിതരണം ഉദ്ഘാടനം ചെയ്തു

തിരുവമ്പാടി: കേരളാ സംസ്ഥാന സർക്കാരിന്റെ ഊർജ്ജ കേരള മിഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള ഫിലമെന്റ് രഹിത കേരളം പദ്ധതി പ്രകാരമുള്ള എൽ ഇ ഡി ബൾബ് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു. ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ എല്ലാ അംഗൻവാടികൾക്കും സൗജന്യ തോതിൽ എൽ ഇ ഡി ബൾബുകൾ വിതരണം ചെയ്തു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് കൊൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ തിരുവമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ ഉദ്യോഗസ്ഥരായ റ്റി ജി ജോമി, റ്റി വി മനോജ്, ഷാനവാസ് പി, ഐ സി ഡി എസ് സൂപ്പർവൈസർ ഉദയ, രാമചന്ദ്രൻ കരിമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button