Kodanchery
കോടഞ്ചേരി റോട്ടറി ക്ലബ് വീട് നിർമ്മിച്ച് നൽകി

കോടഞ്ചേരി: വിലങ്ങാട് പാലൂര് പുൽപറമ്പിൽ എൽസി ബേബിക്ക് കോടഞ്ചേരി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകി. കോടഞ്ചേരി റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. കെ എം. വൽസരാജ് കുന്നത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി 3204 ഡിസ്ട്രിക് ഗവർണർ റൊട്ടേറിയൻ ബിജേഷ് മാനുവൽ താക്കോൽ കൈമാറി.
സെക്രട്ടറി റിട്ട. കേണൽ എൻ റ്റി ഷാജു, ട്രഷറർ ഐ.സി അലക്സാണ്ടർ,വർക്കി പി.എം, ജോസഫ് തണ്ണിപ്പാറ എന്നിവർ പങ്കെടുത്തു. അഞ്ചര ലക്ഷം രൂപ കോടഞ്ചേരി റോട്ടറി ക്ലബ്ബും, രണ്ടര ലക്ഷം രൂപ സുമനസ്സുകളുടെ സഹായത്തോടെയുമാണ് 900 സ്ക്വയർ ഫീറ്റ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വീട്ടിലേക്കുള്ള കുറച്ച് ഗ്രഹോപകരണങ്ങളും കോടഞ്ചേരി റോട്ടറി കൈമാറി.







