Kodiyathur
കൊടിയത്തൂരിൽ ആരോഗ്യമേള ഡിസംബർ 23ന്

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തും കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രവും ദേശീയ ആരോഗ്യ മിഷനും ചേർന്നു നടത്തുന്ന കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യമേള ഡിസംബർ 23 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലുലത്ത് മേള ഉദ്ഘാടനം ചെയ്യും.
ആരോഗ്യവകുപ്പ് ലഭ്യമാക്കുന്ന സേവനങ്ങൾ പൊതുജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നതിന് വിവിധ വിഷയങ്ങളെക്കുറിച്ച് ആരോഗ്യ ബോധവൽക്കരണ പ്രദർശനവും റാലിയും വിവിധ വിഷയങ്ങളിൽ സെമിനാറും മത്സരങ്ങളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും.







