Thiruvambady

സുഭിക്ഷം പദ്ധതിയുടെ ഭാഗമായുള്ള കൃഷികൾ ആരംഭിച്ചു.

തിരുവമ്പാടി: കേരളാ സർക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി കേരള കർഷകസംഘം തിരുവമ്പാടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ വാഴകൃഷിയുടെയും കിഴങ് വർഗ്ഗ കൃഷിയുടെയും ഉദ്ഘാടനം നടത്തി.

കർഷകസംഘം ഏരിയാ സെക്രട്ടറി സി എൻ പുരുഷോത്തമൻ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സി ഗണേഷ് ബാബു, സജി ഫിലിപ്പ്, മുഹമ്മദ് കാളിയേടത്ത്, ജിബിൻ പി ജെ, ഹംസ കാവുംപുറം എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button