Thiruvambady

തൊണ്ടിമ്മൽ കോളനി നിവാസികളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നു

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊണ്ടിമ്മൽ കോളനിയിലേക്ക് നിർമ്മിക്കുന്ന നടപാത കോൺക്രീറ്റിങ്ങ് പൂർത്തിയായി.കാലങ്ങളായി കോളനി നിവാസികളനുഭവിക്കുന്ന യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാവുകയാണ്. കോളനിയിലുള്ള 40 തോളം കുടുംബങ്ങൾക്ക്ഈ നടപാത ഉപകാരപ്രദമാണ്.

പഞ്ചായത്ത് ഭരണസമതിയുടെ ഒരു തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പൂർത്തിയാക്കുകയാണ്. പ്രവ്യത്തി പുരോഗതി പഞ്ചായത്ത് പ്രസിഡൻ്റ് പിടി അഗസ്റ്റിൻ ,വാർഡ് മെമ്പർ കെ ആർ ഗോപാലൻ, വാർഡ് വികസന സമിതി കൺവീനർ ശ്രീ.പ്രസാദ്, ശ്രീ.ഷാജി, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങയവർ സ്ഥലം സന്ദർശിച്ചു.

Related Articles

Leave a Reply

Back to top button