Kodanchery
കോടഞ്ചേരി തുഷാര ബാറിൽ റെയ്ഡ്, ബാർ താൽക്കാലികമായി അടച്ചു

കോടഞ്ചേരി: കോടഞ്ചേരി തുഷാര ബാറിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നിരവധി കുപ്പികൾ പിടികൂടിയതായി പ്രാഥമിക വിവരം. ഇന്നലെ വൈകിട്ടാണ് ബാറിൽ എക്‌സൈസ് പരിശോധന തുടങ്ങിയത്. 2 ബാർ ജീവനക്കാരെ ചോദ്യം ചെയ്യുന്നു. ബാർ ഇന്നലെ രാത്രി താൽക്കാലികമായി അടച്ചു. റെയ്ഡ് ഇന്നും തുടരുന്നു.
ഹോട്ടൽ മുറിയിൽ രഹസ്യമായി സൂക്ഷിച്ച എക്‌സൈസ് സീൽ ഇല്ലാത്ത മദ്യമാണ് എക്സൈസ് സംയുക്ത സംഘം നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഇന്നലെ രാത്രിയോടെ ബാർ അടച്ചിരുന്നു.
എക്‌സൈസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇത്രയും വിവരങ്ങളേ നിലവിൽ ലഭിച്ചിട്ടുള്ളൂ. കൂടുതൽ വിവരങ്ങൾ റെയ്ഡ് പൂർണ്ണമായതിനുശേഷമേ അറിയിക്കൂ എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.







