Kodanchery

ഉദ്ഘാടനത്തിന് ഒരുങ്ങി; കോടഞ്ചേരിയിൽ ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രം

കോടഞ്ചേരി: നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി കോടഞ്ചേരിയിൽ നിർമിച്ച ‘ടേക്ക് എ ബ്രേക്ക്’ വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനത്തിന് ഒരുങ്ങി

നവകേരളം കര്‍മ പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ പന്ത്രണ്ടിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു ‘ടേക്ക് എ ബ്രേക്ക്’, സ്ത്രീകൾക്കും കുട്ടികൾക്കും ഉപയോഗിക്കാൻ പര്യാപ്തമായ വിധത്തിലാണ് ഓരോ സമുച്ചയവും തയ്യാറാക്കിയിരിക്കുന്നത്. ശുചിമുറികൾക്ക് പുറമേ വിശ്രമകേന്ദ്രവും, കോഫീ ഷോപ്പും ഈ പദ്ധതിയിൽ ഉണ്ട്, കേരളത്തിൽ 524 ടേക്ക് എ ബ്രേക്ക് സമുച്ചയങ്ങളുടെ നിര്‍മ്മാണം പുരോഗതിയിലാണ്. ഹരിത കേരളം മിഷൻ്റേയും ശുചിത്വ മിഷൻ്റേയും നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാകുന്നത്.

ശുചിത്വമിഷൻ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഉദ്ഘാടനം ഉടനെ തന്നെ ഉണ്ടാവും. പഞ്ചായത്തിൽ നിന്നുള്ള ഫണ്ടും ശുചിത്വമിഷൻ നൽകുന്ന സഹായവും കൂട്ടിച്ചേർത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. കോടഞ്ചേരി പഞ്ചായത്ത് ഓഫീസിനു സമീപമാണ് ഈ പുതിയ വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും വികലാംഗർക്കും പ്രത്യേകം ശുചിമുറികൾ ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. മുലയൂട്ടൽ റൂം, വാഷ് ബേസിൻ, പ്രത്യേകം തയ്യാറാക്കിയ കോഫി സ്റ്റേഷൻ തുടങ്ങിയ സൗകര്യങ്ങൾ വഴിയോര വിശ്രമകേന്ദ്രത്തിൽ ഉണ്ടാകും.

Related Articles

Leave a Reply

Back to top button