Kodanchery

നെല്ലിപ്പോയിൽ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്

കോടഞ്ചേരി: നെല്ലിപ്പോയിൽ അങ്ങാടിയിൽ പുതുതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് തിങ്കൾ രാവിലെ 11.30 ന് കേരള റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി
കെ. രാജൻ ഓൺലൈനായി നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് അധ്യക്ഷത വഹിക്കും. ചടങ്ങിന് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് (ഐഎഎസ്) സ്വാഗതം ആശംസിക്കുന്നു.

കേരളത്തിലെ റവന്യൂ ഓഫീസുകൾക്ക് പ്രത്യേകിച്ച് എല്ലാ വില്ലേജ് ഓഫീസുകൾക്കും വിവിധ ഫണ്ടുകൾ ഉപയോഗിച്ച് സ്വന്തം കെട്ടിടം നിർമ്മിക്കുകയും അത്യാധുനിക സൗകര്യങ്ങൾ ഉള്ള സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റിക്കൊണ്ടിരിക്കുക യുമാണ്. മികച്ച രീതിയിലുള്ള കെട്ടിടത്തോടൊപ്പം ആധുനിക രീതിയിലുള്ള ഇലക്ട്രോണിക് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി ഓഫീസിലെത്തുന്ന പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കാര്യക്ഷമതയോടെ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ചർച്ച് സംഭാവന ചെയ്ത ഭൂമിയിൽ 2023-2024 ലെ പ്ലാൻ സ്‌കീം പ്രകാരം നിർമ്മിക്കുന്ന നെല്ലിപ്പൊയിൽ സ്‌മാർട്ട് വില്ലേജ് ഓഫീസിൻ്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.

Related Articles

Leave a Reply

Back to top button