Thamarassery

പുതുപ്പാടി പഞ്ചായത്ത് പൂർണമായും കണ്ടയ്മെൻ്റ് സോൺ, രണ്ടുദിവസത്തിനിടയിൽ 88 പേർക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് നടപടി

പുതുപ്പാടി: പഞ്ചായത്തിൽ രണ്ടു ദിവസത്തിനിടെ 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പൂർണമായും കണ്ടയ്മെൻ്റ് സോണായി പ്രഖ്യാപിച്ചത്.

പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൂടുതൽ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത നിര്‍ദേശവുമായി പഞ്ചായത്തും ആരോഗ്യ വകുപ്പും വിവിധ ഇടങ്ങളില്‍ പ്രചരണം നടത്തി വരികയാണ്. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടൊ എന്ന് ഉറപ്പ് വരുത്തുക,ഗ്ലൗസ് ,സാനിറ്റെസര്‍ മുതലായവ കര്‍ശനമായും ഉപയോഗിക്കുക,അനാവശ്യമായി പുറത്തിറങ്ങാനൊ,കൂട്ടം കൂടാനൊ പാടില്ല.

കുട്ടികള്‍ പുറത്തിറങ്ങിയാല്‍ രക്ഷിതാക്കളുടെ പേരില്‍ നടപടിയുണ്ടാകും, ആരോഗ്യപ്രശ്നമുള്ളവരും 60 വയസ്സ് കഴിഞ്ഞവരും പുറത്തിറങ്ങരുത്, മരണം,വിവാഹം കര്‍ശന നിയന്ത്രണങ്ങളോടെ നടത്തണം, നിയമങ്ങള്‍ തെറ്റിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതാണ് എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ശനിയാഴ്ച്ച നടത്തിയ 150 പേരുടെ ശ്രവ പരിശോധന ഫലം ഇന്ന് വന്നപ്പോൾ പകുതിയിലധികവും പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത് ,

Related Articles

Leave a Reply

Back to top button