Thottumukkam

രാജ്യത്തിന്റെ കാവൽഭടന് ജന്മനാടിന്റെ ആദരം

തോട്ടുമുക്കം : മുപ്പത്തിരണ്ടുവർഷം രാജ്യത്തെ സേവിച്ച് വിരമിച്ച സൈനികനെ ജന്മനാട് ആദരിച്ചു. തോട്ടുമുക്കം സ്വദേശിയായ തെക്കേൽ ടി.സി. ടോമിയെയാണ് നാട്ടുകാർ ആദരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യാ ഷിബു പൊന്നാടയണിയിച്ചു.

രാജു ഇളംതുരുത്തിയിൽ, തോമസ് മങ്കുത്തേൽ, സജി കൂട്ടുങ്കൽ, ഔസെപ്പ് തെക്കേൽ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജമ്മു-കശ്മീർ, രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌, മേഘാലയ, മണിപ്പുർ, പഞ്ചാബ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ സേവനത്തിനുശേഷമാണ് ടോമി വിരമിച്ചത്.

Related Articles

Leave a Reply

Back to top button