Mukkam

കുടുംബശ്രീ മക്കാനി മേള ഇന്നു സമാപനം കുറിയ്ക്കും

മുക്കം: മുക്കം നഗരസഭ കുടുംബശ്രീ രജതോത്സവത്തോടനുബന്ധിച്ച് നടക്കുന്ന മക്കാനി മേള ഇന്ന് സമാപിക്കും. കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയുമാണ് മക്കാനി മേളയിൽ ഒരുക്കിയത്. ഭക്ഷ്യമേളയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു.

മേളയുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച മെഗാ തിരുവാതിര ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറി. സമാപന സമ്മേളനം നഗരസഭാധ്യക്ഷൻ പി.ടി ബാബു ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ സി.ഡി.എസ് അവതരിപ്പിക്കുന്ന ‘വെളിച്ചത്തിലേക്ക്’ എന്ന നാടകവും ചടങ്ങിൽ അരങ്ങേറും.

Related Articles

Leave a Reply

Back to top button