Mukkam

പുഴകൾ വറ്റിത്തുടങ്ങി; മലയോര മേഖല വരൾച്ചയിലേക്ക്

മുക്കം : കടുത്ത വേനൽച്ചൂടിൽ ചെറുപുഴ വറ്റിത്തുടങ്ങി. ഇരുവഞ്ഞിപ്പുഴയും വറ്റുന്നതോടെ വരൾച്ച രൂക്ഷമാകും. ചെറുപുഴയിൽ തടയണ നിർമിച്ചു. കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളാണ് വരൾച്ചയിലായത്. വേനൽ കാഠിന്യത്തിൽ ചെറുപുഴയുടെ വിവിധ ഭാഗങ്ങളിൽ മണൽത്തിട്ട രൂപപ്പെട്ടു തുടങ്ങി. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കടവിലെ റഗുലേറ്റർ കം ബ്രിജിന്റെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങളായി.

പഞ്ചായത്തിലെ കാരമൂല, മണ്ടാംകടവ് ഭാഗത്തെ ജലക്ഷാമത്തിന് പരിഹാരം കാണാൻ ചെറുപുഴയുടെ മണ്ടാംകടവിൽ തടയണ നിർമിച്ചിരിക്കുകയാണ്. പുഴയോരങ്ങളിലെ കിണറുകൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളിൽ ജലവിതാനം നിലനിർത്താനുള്ള നടപടികളുടെ ഭാഗമായാണ് തടയണ നിർമാണം. കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം, മാടാമ്പി തുടങ്ങിയ പ്രദേശങ്ങളും ജലക്ഷാമം അനുഭവപ്പെടുന്ന മേഖലകളാണ്.

Related Articles

Leave a Reply

Back to top button