Thamarassery

കട്ടിപ്പാറ പഞ്ചായത്ത് ഓഫീസിനു മുമ്പിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി

താമരശ്ശേരി: കോവിഡ് – 19 മൂലം ജീവിതം വഴിമുട്ടി പ്രയാസം അനുഭവിക്കുന്ന കർഷകരുടെയും, മത്സ്യതൊഴിലാളികളുടെയും , അസംഘടിത തൊഴിലാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി.

കോൺഗ്രസ്സ് നേതാവും , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ പ്രേംജി ജെയിംസ് സമരം ഉദ്ഘാടനം ചെയ്യ്തു.

സാമൂഹ്യ അകലം പാലിച്ചു കൊണ്ട് നടത്തിയ കുത്തിയിരിപ്പ് സമരത്തിൽ അനിൽ ജോർജ്ജ്, അഡ്വ: ബിജു കണ്ണന്തറ, മുഹമ്മദ് ഷാഹിം, ഗിരിഷ്കുമാർ എന്നിവർ പങ്കെടുത്തു. ബെന്നി ടി ജോസഫ് , സലാം മണക്കടവൻ, വൽസമ്മ അനിൽ, ബാബു മാസ്റ്റർ, സി.കെ.സി അസൈനാർ, സലാം കക്കാട് എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു.

Related Articles

Leave a Reply

Back to top button