Kodanchery

പാലിയേറ്റീവ് ഹോം കെയർ ജനകീയ വാഹനം ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: നെല്ലിപ്പോയിൽ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ രോഗികൾക്കു വീടുകളിൽ ചെന്ന് പരിചരണം നൽകുന്നത്തിന് വേണ്ടി വാങ്ങിയ വാഹനം ഡോ.പ്രഭാകര എ ഉദ്ഘാടനം ചെയ്തു നാടിന് സമർപ്പിച്ചു.
കോടഞ്ചേരി പെയിൻ& പാലിയേറ്റീവ് കെയർ വളണ്ടർമാരും, നെല്ലിപൊയിൽ പാലിയേറ്റീവ് വളണ്ടർ മാരും ചേർന്ന് നല്കിയ സംഭാവനകളും ബാക്കി പണം വാഹനത്തിനു വായ്‌പ്പയായും സ്വരൂപിച്ചു. പാലിയേറ്റീവ് ഓഫീസ് പരിസരത്തു വച്ചു നടത്തപെട്ട യോഗത്തിന് പ്രസിഡന്റ്‌ കെ.എം പൗലോസ് അദ്ധ്യഷത വഹിച്ചു. കോടഞ്ചേരി പാലിയേറ്റീവ് പ്രസിഡന്റ്‌ ജോസ് പട്ടേരി , വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ്‌ തോമസ് മൂലെപറമ്പിൽ ആശംസകൾ അറിയിച്ചു. യോഗത്തിന് റ്റിറ്റി പേക്കുഴി സ്വാഗതവും സോണി പീറ്റർ നന്ദിയുംഅറിയിച്ചു.

ജനകീയ കമ്മറ്റിയുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ നടത്തുന്നതായിരിക്കും.

Related Articles

Leave a Reply

Back to top button